Spread the love

മധുരത്തോടും മധുര പലഹാരങ്ങളോടും ഒരുപാട് താത്പര്യമുള്ളവരാണ് നമ്മളിൽ പലരും.‌‌ ഐസ്ക്രീം, ചോക്ലേറ്റ് എന്നിവയൊക്കെ ഒഴിവാകക്കുന്നവരും കുറവാണ്. മധുരം കഴിക്കുന്നത് കുറയ്‌ക്കാൻ എത്ര ശ്രമിച്ചാലും മിഠായികളും പലഹാരങ്ങളും മുന്നിൽ കാണുമ്പോൾ എല്ലാം മറക്കും. ചില സമയങ്ങളിൽ മധുരം കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ പഠനം സൂചിപ്പിക്കുന്നത്.

ഭക്ഷണം കഴിച്ചതിന് ശേഷവും അർദ്ധരാത്രിയിലും മധുരം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഹോർമോണുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്യുന്നു. മധുരം കഴിക്കാൻ തോന്നുന്നവർക്ക് പഴങ്ങൾ കഴിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നുണ്ട്. ‌മധുരത്തിനോടുള്ള ആസക്തി കുറയ്‌ക്കാനുള്ള എളുപ്പവഴികൾ-

വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്ന ഒരു വ്യക്തിക്ക് മധുരം കഴിക്കാനുള്ള താത്പര്യം കുറവായിരിക്കും. അതിനാൽ മധുരം കഴിക്കുന്നത് ഒഴിവാക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നല്ലതായിരിക്കും.

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുക

മധുരം കഴിക്കാൻ തോന്നുന്നവർക്ക് ഡ്രൈഫ്രൂട്ട്സ് കഴിക്കാവുന്നതാണ്. ഈന്തപ്പഴം, നട്സ്, ഉണക്കമുന്തിരി എന്നിവ കഴിക്കാം.

പെരുംജീരകം

മധുരം കഴിക്കാൻ തോന്നുമ്പോൾ ഒന്നോ രണ്ടോ ജീരകം വായിലിട്ട് ചവയ്‌ക്കുന്നത് മധുരത്തോടുള്ള താത്പര്യം കുറക്കുന്നു. ഷു​ഗർ ഉള്ളവർ കയ്യിൽ ജീരകം കരുതുന്നത് നല്ലതായിരിക്കും.

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുക

പ്രോട്ടീൻ അ‌‌ടങ്ങിയ ഭക്ഷണങ്ങളിലൂടെ ഷു​ഗർ കുറയ്‌ക്കാനും മധുരത്തോടുള്ള ആസക്തി കുറക്കാനും സാധിക്കുന്നു. ഇത് ഷു​ഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.

Leave a Reply