
അഹമ്മദാബാദ്∙ ഹോസ്റ്റൽമുറിയിൽ നമസ്‌കാരം നിർവഹിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഗുജറാത്ത് സർവകലാശാലയിലെ അഞ്ച് വിദേശ വിദ്യാർഥികൾക്ക് പരുക്ക്. വിദേശ വിദ്യാർഥികൾ താമസിക്കുന്ന സർവകലാശാലയിലെ ബ്ലോക്ക് എയിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്വന്തം മുറികളിൽ നമസ്കാരം നിർവഹിക്കുമ്പോൾ ഇതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകൾ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിൽ പ്രവേശിച്ചു. ഇവർ വിദ്യാർഥികളുടെ നമസ്കാരം തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.