Spread the love

തമിഴ്‌നാട്ടിലെ കമ്പത്ത് ഇറങ്ങി വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ച് പിടികൂടി. തമിഴ്‌നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. ആന വനത്തിൽ നിന്നും പുറത്തുവന്നപ്പോഴാണ് വെടിയുതർത്തത്

കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. വെള്ളിമലയിലേക്കാണ് ആനയെ മാറ്റുന്നത്. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. രണ്ട് തവണയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ഇതിന് ശേഷം ബൂസ്റ്റർ ഡോസും നൽകി. തുടർന്ന് ആനയുടെ കാലുകൾ വടം ഉപയോഗിച്ച് ബന്ധിച്ചു.

പുലർച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടി വെച്ചത്. വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലാണ് പുലർച്ചെ ആനയുണ്ടായിരുന്നത്. എവിടേക്കാകും ആനയെ മാറ്റുകയെന്ന വിവരം തമിഴ്‌നാട് നേരത്തെ പുറത്തുവിട്ടിരുന്നില്ല. അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്. ഇത് ഗുരുതരമാണോയെന്ന് പരിശോധിക്കും.

Leave a Reply