മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഗുരുതര കരൾ രോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. 24 വയസ്സ് മാത്രം പ്രായമുള്ള എറണാകുളം വൈപ്പിൻ സ്വദേശി അർജുൻ മനോജാണ് ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ കഴിയുന്നത്. അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അർജുൻ ഇപ്പോഴും വെന്റിലേറ്റർ സഹായത്തോടെ വിദഗ്ധ ചികിത്സയിലാണ്.
മഞ്ഞപ്പിത്ത രോഗബാധിതയായി ആദ്യം അർജുന്റെ അമ്മയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പിന്നാലെ അർജുനും ആശുപത്രിയിൽ ആവുകയും മഞ്ഞപ്പിത്തം മൂർച്ഛിച്ചു ഗുരുതരാവസ്ഥയിൽ ആവുകയും ആയിരുന്നു. ഡോക്ടർമാർ കരൾ മാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെ കരൾ പകുത്തു നൽകാൻ 19 കാരിയായ സഹോദരി തന്നെ സന്നദ്ധയായാവുകയായിരുന്നു. വൈകാതെ ശാസ്ത്രക്രിയ നടന്നെങ്കിലും മൊത്തം ചികിത്സാ ചെലവുകൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ ആവുന്നതിലും അപ്പുറം ആയി മാറി.
ഇപ്പോൾ തന്നെ ചികിത്സാ ചെലവുകൾ കാരണം വലിയ കടബാധ്യതയിലായ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും അർജുന്റെയും ആവണിയുടെയും തുടർ ചികിത്സയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭാവനയിലാണ്. അർജുന് ധനസഹായം നൽകാനുള്ള ക്യു ആർ കോഡും ബാങ്ക് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.
