Spread the love

അർജുനെ കാണാതായ ഷിരൂരിലെ അപകട സ്ഥലത്ത് എലീന എന്ന സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് ലോറി കണ്ടെത്താനുള്ള പരിശോധനകളാണ് ഇന്ന് നടക്കുന്നത് . ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നാളെ. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉപകരണമാണ് ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം. ഡൽഹിയിൽ നിന്ന് എത്തിക്കേണ്ട ഈ സിസ്റ്റം വ്യോമമാർഗ്ഗം കൊണ്ടുവരേണ്ടെന്ന വിദഗ്ധോപദേശത്തെ തുടർന്ന് രാജധാനിയിൽ റെയിൽ മാർഗ്ഗമാണ് ഈ സിസ്റ്റം എത്തിക്കുന്നത്. നാളെ ഉച്ചയോടെ ഈ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ.

അതേസമയം അർജുൻ അടക്കം ഷിരൂർ അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി എൻഡിആർഎഫ് സംഘം പുഴയിൽ പരിശോധന നടത്തുകയാണിപ്പോൾ. നിലവിൽ നടക്കുന്ന തിരച്ചിലിൽ തൃപ്തിയെന്ന് അർജുൻ്റെ ബന്ധു ജിതിൻ പറഞ്ഞു. ശുഭാപ്തി വിശ്വാസമെന്നും റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ എത്തുമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ജിതിൻ പറഞ്ഞു.

Leave a Reply