Spread the love

അജയന്റെ രണ്ടാം മോഷണത്തെയും ടൊവിനോ തോമസിനെയും പുകഴ്ത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ടൊവിനോയെന്നും ഓരോ കഥാപാത്രത്തിനും അദ്ദേഹം ഒരുപാട് അദ്ധ്വാനമാണ് എടുക്കുന്നതെന്നും ജൂഡ് ആന്തണി പറഞ്ഞു. മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ജൂഡ് ആന്തണി കുറിച്ചു.

‘ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറെ വീണ്ടും കണ്ടു. അഭിനന്ദനങ്ങൾ ടീം എആർഎം’, ജൂഡ് ആന്തണി കുറിച്ചു.

Leave a Reply