വിദ്യാര്‍ഥികളെയും യുവജനങ്ങളെയും നാനതുറയിലുള്‍പ്പെട്ട രാജ്യത്തെ ജനങ്ങളെയും ബോധവല്‍ക്കരിക്കുകയും സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുകയുമാണ് പതാകദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്. സായുധ സേനാ പതാക ദിനാചരണം ഇന്ന് (ഡിസം. ഏഴ്) ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്‍.സി.സി കേഡറ്റില്‍ നിന്നും ആദ്യ പതാക സ്വീകരിച്ച് സായുധ സേനാ പതാക വില്‍പനയുടെ ഉദ്ഘാടനം നിർവഹിച്ചു. കാര്‍ ഫ്‌ലാഗുകളുടെയും ടോക്കണ്‍ ഫ്‌ലാഗുകളുടെയും വില്‍പനയിലൂടെ സമാഹരിക്കുന്ന പതാക ദിന ഫണ്ട് വിമുക്ത ഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് വിനിയോഗിക്കുന്നത്. കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവയ്ക്ക് റോളിംഗ് ട്രോഫികള്‍ നല്‍കി വരുന്നുണ്ട്. 2020 ല്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയത് കോഴിക്കോടാണ്.