Spread the love

ഗുജറാത്ത് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ ചാരനെ ബിഎസ്എഫ് വധിച്ചു. ഇന്നലെ രാത്രി ബനസ്കന്ത രാജ്യാതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ച ചാരനെയാണ് ബിഎസ്എഫ് വധിച്ചത്. പിന്മാറാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ നിഷേധിച്ചു. അതേസമയം മറ്റൊരു സംഭവത്തിൽ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാൾ പിടിയിലായി. ഗുജറാത്തിലെ കച്ചിൽ വച്ചാണ് ഇയാളെ എടിഎസ് അറസ്റ്റു ചെയ്തത്.

ഇയാൾ ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതായാണ് എടിഎസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യമൊട്ടാകെയുള്ള അതിർത്തികൾ ഉൾപ്പെടെ പല മേഖലകളിലും ശക്തമായ തിരച്ചിലുകളും അന്വേഷണവും തുടരുന്നതിനിടെയാണ് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ചാരനെ ബിഎസ്എഫ് വധിച്ചിരിക്കുന്നത്.

Leave a Reply