ഒരേദിവസം എസ്.എസ്.എല്‍.സി പരീക്ഷയും വാര്‍ഷിക പരീക്ഷയും നടക്കുമ്ബോള്‍ എസ്.എസ്.എല്‍.സി ഡ്യൂട്ടികഴിഞ്ഞ് അദ്ധ്യാപകര്‍ മാതൃസ്ക്കൂളില്‍ മടങ്ങിയെത്തുന്നത് പ്രായോഗികമാകില്ലെന്ന് കണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് രാവിലെ 9.45 മുതല്‍ 11.30 വരെ നടക്കുന്നുണ്ട്. ഇതേ ദിവസം ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും ഉച്ചക്കുശേഷം ഒന്നര മുതല്‍ വാര്‍ഷിക പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ മറ്റൊരു സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ ഡ്യൂട്ടി എടുത്ത് അദ്ധ്യാപകര്‍ ഉച്ചക്കുശേഷം വാര്‍ഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്‌കൂളിലേക്ക് ഓടിയെത്തണമെന്ന പ്രശ്നം പരിഹരിക്കാനാണ് പുതിയ ക്രമീകരണം.