കുട്ടികളുടെ സാന്നിധ്യത്തിൽ പൊതു സ്ഥലത്ത് അറസ്റ്റ് നടത്തുമ്പോൾ അത് കുട്ടികൾക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകാൻ കമ്മീഷൻ അംഗം ശ്യാമളാദേവി സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുട്ടികളെ കാറിലിരുത്തിയ സംഭവംത്തിൽ പോലീസ് ഓഫീസർമാരുടെയും ആദൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും വീഴ്ച സംബന്ധിച്ച് വകുപ്പുതല അനേ്വഷണം നടത്തി നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.