യുവതിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ഇതു വരുന്നതോടെ ദുബായിലുണ്ടെന്ന് കരുതുന്ന വിജയ് ബാബുവിനെ അവിടുത്തെ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയയ്ക്കും. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ വിജയ്ബാബുവിന് പങ്കാളിത്തമുള്ള ചിത്രങ്ങളുടെ ഒടിടി റിലീസ് തടസപ്പെടും. വാറന്റിന്റെ പകര്‍പ്പ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഒടിടി കമ്ബനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും കൈമാറാനുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറിൽ ഏർപ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.