നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി പിടിയിൽ. പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷമീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊളളാച്ചിയില്‍ നിന്നും നാല് ദിവസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂകരിക്കാനായിരുന്നു ഷമീന കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്.
താൻ ഏപ്രില്‍ 22ന് പ്രസവിച്ചുവെന്നാണ് ഷമീന പറഞ്ഞത്. കുട്ടി ഐസിയുവിലാണെന്ന് ഭര്‍തൃവീട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ലായിരുന്നു. ഇന്നലെ രാവിലെയാണ് പൊള്ളാച്ചി സ്വദേശികളുടെ കുട്ടിയെ ഇവർ തട്ടിക്കൊണ്ട് വന്നത്. ആശുപത്രിയിൽ നിന്നുള്ള സിസിറ്റിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്.