
റിയാദ്: സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സിഇഒ ഡോ. ഐമന്‍ ഗുലാം അറിയിച്ചു. തായിഫ്, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ തെക്കു പടിഞ്ഞാര്‍ ഹൈറേഞ്ചുകളിലും അവയുമായി ബന്ധപ്പെട്ട തീര പ്രദേശങ്ങളിലുമാണ് കൃത്രിമ മഴയുടെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ കൃത്രിമ മഴ പദ്ധതി ആരംഭിച്ചത്. റിയാദ് അടക്കമുള്ള പ്രദേശങ്ങളിലായിരുന്നു ആദ്യഘട്ടം. പദ്ധതി നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുന്നുണ്ടെന്നും വിദഗ്ധര്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ഗുലാം പറഞ്ഞു.
സൗദിയുടെ എല്ലാ ഭാഗങ്ങളിലും മഴപെയ്ത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനുള്ള ഈ പദ്ധതി കാലാവസ്ഥാ വ്യതിയാനം സസൂക്ഷ്മം നിരീക്ഷിച്ചാണ് നടപ്പാക്കുന്നത്. ഇതിന്നായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ച് മേഘത്തിന്റെ ചില ഭാഗങ്ങളില്‍ നേര്‍ത്ത രാസവസ്തുക്കള്‍ വിമാനങ്ങള്‍ ഉപയോഗിച്ച് വിതറിയാണ് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം എന്ന കൃത്രിമ മഴ പെയ്യിക്കുന്നത്.