Spread the love
അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേയ്ക്ക്

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേയ്ക്ക്. ഈ മാസം 15ന് വൈകിട്ട് 6 മണിയ്ക്ക് കിഴക്കമ്പലത്ത് ചേരുന്ന ട്വന്റി ട്വന്റി പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തുന്നതു. രണ്ടാമതും ഡല്‍ഹി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കെജ്രിവാളിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. കിഴക്കന്പലത്തെ ട്വന്‍റി ട്വന്‍റി അടക്കമുളളവരുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്കെട്ടിപ്പടുക്കാനാണ് നീക്കം. ഇടതു വലതുമുന്നണികൾക്കപ്പുറത്ത് ശക്തമായ മറ്റൊരു ബദലില്ലാത്തത് കേരളത്തിൽ വലിയൊരു സാധ്യതയാണെന്നാണ് തിരിച്ചറിവ്. കേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമായാൽ ഇടത്- ബിജെപി വിരുദ്ധമുന്നണിയായി കളം പിടിക്കാനാണ് ശ്രമം. ഈ മാസം 15 ന് ട്വന്‍റി ട്വന്‍റി സംഘടിപ്പിക്കുന്ന യോഗത്തിൽ കേജരിവാൾ തന്നെ മുന്നണി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

Leave a Reply