Spread the love

നടിയും അവതാരകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ആര്യയെ ഓർക്കാൻ മലയാളികൾക്ക് ബഡായി ബംഗ്ളാവ് എന്നൊരൊറ്റ ഷോ മതി. നടൻ മുകേഷിനും രമേഷ് പിഷാരടിക്കും ധർമജൻ ബോൾഗാട്ടിക്കുമൊപ്പമെത്തിയ ടെലിവിഷൻ പ്രോഗ്രാം അത്ര വലിയ ജനപ്രീതി നേടിയിരുന്നു. വിവാഹമോചനത്തിനും പിന്നീട് സംഭവിച്ച പ്രണയ തകർച്ചയ്ക്കുമെല്ലാം ശേഷം താരം തന്റെ മകളും ബിസിനസ്സും സിനിമകളുമൊക്കെയായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തായ ഡിജെയും ബിഗ് ബോസ് അവസാന സീസണിലെ മത്സരാർത്ഥിയുമായിരുന്ന സിബിൻ ബെഞ്ചമിനുമായി താൻ വിവാഹനിശ്ചയത്തിൽ ഏർപ്പെട്ടു എന്ന കാര്യം ആര്യ വ്യക്തമാക്കിയിരുന്നു.

ഉറ്റ സുഹൃത്തിൽ നിന്നും ജീവിതപങ്കാളിയിലേക്ക് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആര്യ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. വിവാഹ നിശ്ചയ ചടങ്ങിൽ ഒരുക്കിയവർക്കും കൂടെയുണ്ടായിരുന്നവർക്കും നന്ദി പറഞ്ഞായിരുന്നു ആര്യയുടെ വാക്കുകൾ,​ തങ്ങൾ നേരത്തെ റിംഗ് എക്സ്ചേഞ്ച് ചെയ്തതാണെന്നും ഇപ്പോൾ വെറും ഹാരം മാറ്റുക മാത്രമാണ് ചെയ്തതെന്നും ആര്യം പോസ്റ്റിൽ പറയുന്നു. ആര്യയുടെ മകളെയും ചിത്രങ്ങളിൽ കാണാം,.

അതേസമയം വിവാഹനിശ്ചയം അനൗൺസ്മെന്റ് ചെയ്തുള്ള ആര്യയുടെ പോസ്റ്റിന് പിന്നാലെ സിബിൻ പങ്കുവെച്ച വൈകാരികമായ പോസ്റ്റ് വൈറലായിരുന്നു.ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ഉപാധികളുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്ന് സിബിൻ പറഞ്ഞു. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി – ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥ എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനാണന്ന് എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും തീരുമാനമെടുത്തു എന്ന് സിബിൻ കുറിച്ചു

Leave a Reply