Spread the love

പൊതുവേ ഹേറ്റേഴ്‌സ് ഇല്ലാത്ത നടിയാണ് നസ്രിയ ഫഹദ്. ബാലതാരമായി മലയാള സിനിമയിലേക്ക് കയറി വന്ന നസ്രിയ വളർന്നതും വലുതായതും വിവാഹിതയാതുമൊന്നും മലയാളികൾക്ക് പലപ്പോഴും ഓർമ്മയില്ല. പ്രേക്ഷകർക്കിന്നും കുട്ടിത്തമുള്ള നസ്രിയയെ കുട്ടിയായി കാണാനാണ് ഇഷ്ടം. എന്നാൽ വെറും കുട്ടിക്കളി മാത്രമല്ല നസ്രിയ, ഇക്കാലയളവിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ട് തവണ നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ നസ്രിയ ബേസിൽ ജോസഫ് എന്നിവർ തകർത്തഭിനയിച്ച സൂക്ഷ്മദർശിനി തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സൂക്ഷ്മദർശനിയും സിനിമയിലെ കേന്ദ്ര കഥാപാത്രമായ നസ്രിയയുടെ പ്രിയദർശിനിയും വലിയ പ്രതികരണങ്ങൾ നേടിമുന്നേറിക്കൊണ്ടിരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ നടിക്കെതിരെ ഉയരുന്ന വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. അതിവ സുന്ദരിയായി പിങ്ക് നിറത്തിലുള്ള ഔട്ട് ഫിറ്റിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രമാണ് ഇതിന് ആധാരം. ചിത്രം കാണാനൊക്കെ കൊള്ളാമെങ്കിലും ഡ്രസ്സിങ്ങിലെ മാറ്റങ്ങൾ ഒന്നും താങ്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്നാണ് പ്രേക്ഷകരിൽ പലരും വെട്ടി തുറന്ന് പറയുന്നത്. എന്തായാലും മോഡേൺ വസ്ത്രം ധരിച്ച് നസ്രിയ എത്തിയതാണ് ഒരു വിഭാഗത്തെ കാര്യമായി വിഷമിപ്പിച്ചത്. നടിയുടെ ചിത്രത്തിനു താഴെ പതിവിൽ നിന്നും വ്യത്യസ്തമായി മോശം കമന്റുകളും ഇപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്

ഈ മാറ്റം ഇഷ്ടപ്പെട്ടില്ല, എന്നാലും പഴയ നസ്രിയയെ ഇഷ്ടപ്പെടുന്നു
എന്റെ നസ്രിയ ഇങ്ങനെയല്ല,
ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി
നിങ്ങളുടെ ഒരു ഫാൻ എന്ന നിലയിലും സഹോദരനെന്ന നിലയിലും പറയുകയാണ്, ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല, പഴയതാണ് നല്ലത്
ഞാൻ കരുതി പേജ് മാറി പോയെന്ന്, അല്ല ഇത് നസ്രിയ തന്നെ.!!!
ഛീ.. എന്ത് ഡ്രസ്സായിത്..
നസ്രിയയിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല
പഴയ ലുക്ക് ആണ് ഭം​ഗി, എക്സ്പോസിം​ഗ് ലുക്ക് പോര! എന്നിങ്ങനെ പോകുന്നു കമന്റുകൾ..

Leave a Reply