മുംബൈ:രോഗവ്യാപനത്തിന് അനുസരിച്ച് മരണസംഖ്യയും ഉയർന്ന് കൊണ്ടിരികയുകയാണ്.കോവിഡ് രോഗത്തിന്റെ ഭീകരത എത്രത്തോളമെന്നു നമുക്കു മനസിലാക്കി തരുന്ന ചിത്രങ്ങളാണ് മഹാരാഷ്ട്രയിൽ നിന്ന് പുറത്ത് വരുന്നത്.സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹം ഒരു ആംപുലൻസിൽ കുത്തിനറച്ചു കൊണ്ടുപോകുന്ന കാഴ്ച എല്ലാവരെയും നടുക്കുന്നതാണ്.

ദിനംപ്രതിമരണസഖ്യ ഉയരുന്നതിനാൽ ബീഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് സംസ്കരിക്കാൻ ആമ്പുലൻസിൽ കുത്തിനിറച്ച് കൊണ്ടുപോയത്.മരിച്ച ആളുകളുടെ ബന്ധുക്കൾ പകർത്തിയ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സംഭവം വിവാദമായിരിക്കുകയാണ്.ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.22 പേരിൽ 14 പേർ ശനിയാഴ്ചയും ബാക്കിയുള്ളവർ ഞാറാഴ്ച്ചയുമാണ് മരിച്ചത്.
പോലീസ് വീഡിയോ പകർത്തിയ വ്യെക്തികളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രെമിച്ചെന്നും ആരോപണമുണ്ട്.അമ്പുലൻസ് ലഭിക്കാത്തതിനാലാണ് ഒരാപുലൻസിൽ 22 പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന.