കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന സൂചന നല്‍കുന്ന കത്തും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആണ് കത്തിലെ പരാമര്‍ശം എന്നാണ് റിപ്പോര്‍ട്ടുകള്‍.