
തെക്കന്‍ ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ അസാനിയായി രൂപംപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. ധ്യത ഉണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 കിമീ വടക്ക് – വടക്ക് പടിഞ്ഞാറായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കിമീ തെക്ക് പടിഞ്ഞാറായുമാണ് തീവ്രന്യൂനമര്‍ദ്ദം തുടരുന്നത്.