ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമർദം അസനി ചുഴലിക്കാറ്റായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ് സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടര്‍ന്ന് മ്യാന്‍മറിലേക്കും നീങ്ങും. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക്-വടക്കുകിഴക്ക് ദിശയില്‍ നീങ്ങും. തുടര്‍ന്ന് ഈ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യേ തുടരും. പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാര്‍്ജ്ജിക്കും. മാര്‍ച്ച് 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. നിലവില്‍ കടല്‍ പ്രക്ഷുബ്ദമാണ്. എന്നാല്‍ നാളെയോടെ കൂടുതല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസനി