ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള
നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്തിയ ഫാർമ, ലൈഫ് സയൻസ് വ്യവസായം, 2022 ഓടെ 1.22 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വ്യക്തിഗത വൈദ്യശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കൽ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലെ ഈ വളർച്ച കണക്കിലെടുക്കുമ്പോൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് കണക്കാക്കപെടുന്നു. അത് കണക്കിലാക്കി ഈ മേഖലയിൽ ബിരുദമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഫാർമ ബിസിനസ് അനലിറ്റിക്സ്
കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)
യോഗ്യത – മെഡിസിൻ, ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാർക്ക് )
ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
Accreditation Council for Clinical Research Education, USAയുടെയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.
ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ് – Healthcare Decision Analytics
കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)
ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
യോഗ്യത – ബി ടെക്ക്, എം ടെക്ക് ഇൻ (കമ്പ്യൂട്ടർ സയൻസ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാർമ കോർപറേറ്റുകളിൽ നിലവിൽ work ചെയ്യുന്ന പ്രൊഫഷണലുകൾ, കോൺസൽട്ടിങ്ങിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുക.
സെർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LSSSDC സർട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കുന്നതാണ്.
- സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ് – Certificate Programme for Clinical Research and Pharmacovigilance
കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)
ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
യോഗ്യത – MD, MS, MBBS, BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.
സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
- സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ് – Certificate Programme for Clinical Research and Clinical data Management
കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)
ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്
പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
യോഗ്യത – BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.
സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക..