ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആശാ ശരത്തും മകളും സിനിമയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ സിനിമ. അഡ്വ. എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നടന്‍ സുധീര്‍ കരമന തുടങ്ങിയ പ്രമുഖര്‍ചടങ്ങില്‍ പങ്കെടുത്തും.
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്തിന്റെ സിനിമാ പ്രവേശനം. ‘ഖെദ്ദ’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എഴുപുന്നയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്.