Spread the love

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആശിഷ് ജെ.ദേശായിയെ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി സുപ്രീം കോടതിയിലേക്കു പോകുന്നതിനു പകരമാണ് പുതിയ നിയമന ശുപാർശ.

ജസ്റ്റിസ് ആശിഷ് ജെ.ദേശായിക്കു പുറമേ 6 ഹൈക്കോടതികൾക്കു കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ ലഭിക്കും.

ജസ്റ്റിസ് സുനിത അഗർവാൾ – ഗുജറാത്ത് ഹൈക്കോടതി

ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാദ്ധ്യായ- ബോംബൈ ഹൈക്കോടതി

ജസ്റ്റിസ് അലോക് അരാദേ- തെലങ്കാന ഹൈക്കോടതി

ജസ്റ്റിസ് ധിരാജ് കുമാർ ഠാക്കൂർ- ആന്ധ്ര ഹൈക്കോടതി

ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ- മണിപ്പൂർ ഹൈക്കോടതി

ജസ്റ്റിസ് സുഭാഷ് ടി. തലാപത്ര- ഒറീസ ഹൈക്കോടതി

നിയമനം ലഭിച്ചു കഴിഞ്ഞാൽ രാജ്യത്തെ ഹൈക്കോടതികളിലെ ഏക വനിതാ ചീഫ് ജസ്റ്റിസാകും ജസ്റ്റിസ് സുനിത അഗർവാൾ.

Leave a Reply