യുഎഇയിലെ പൊതു പ്രവർത്തനും സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദുബായിയിൽ മരണപ്പെട്ട മലപ്പുറം വേങ്ങോട് സ്വദേശി 36കാരൻ ഷിഹാബുദ്ദീനെപ്പറ്റിയാണ് കുറിപ്പ്. ഹൃദയാഘാതം മൂലമാണ് മരണം. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേർത്ത് നിർത്തി ചുംബനവും നൽകിയാണ് ഷിഹാബുദ്ദീൻ പുറത്ത് പോയത്. പിന്നെ ആ വീട്ടിൽ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്റെ മയ്യിത്തായിരുന്നുവെന്ന് അഷ്റഫ് കുറിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരൻറെ മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ കുറെ വർഷക്കാലമായി അജ്മാനിലെ ഒരു സ്വകാരൃ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു.മലപ്പുറം വേങ്ങോട് സ്വദേശി 36 വയസ്സുളള ഷിഹാബുദ്ദീൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.പരേതന് മൂന്ന് പിഞ്ചുമക്കളാണ്. മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേർത്ത് നിർത്തി ചുംബനവും നൽകിയാണ് ഷിഹാബുദ്ദീൻ പുറത്ത് പോയത്.പിന്നെ ആ വീട്ടിൽ തിരിച്ചെത്തിയത് ഷിഹാബുദ്ദീൻറെ മയ്യത്തായിരുന്നു.
പറക്ക മുറ്റാത്ത ആ കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ മുഖം നോക്കിയാൽ ആരുടെ മനസ്സും ഒന്ന് പതറിപോകും. വേദനിക്കാത്ത ഒരു മനസ്സും ഉണ്ടാവില്ല.വളരെ കുഞ്ഞു പ്രായത്തിൽ ഉപ്പായെ നഷ്ടപ്പെട്ട ആ മക്കളുടെ ഭാവി എവിടെയാണ്.ആരൊക്കെ എന്തൊക്കെ നൽകിയാലും ഉപ്പാക്ക് പകരമാകുമോ,ഇതാണ് ദുനിയാവ്, അപ്രതീക്ഷമായി നമ്മുടെ ജീവിതത്തിൽ വന്ന് സംഭവിക്കുന്ന നേട്ടങ്ങളായാലും, നഷ്ടങ്ങളായാലും അത് അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ മനുഷ്യർ. ഷിഹാബിൻറെ വേർപ്പാട് മൂലം ആ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതോടപ്പം,അല്ലാഹു പരേതൻറ കബറിനെ വിശാലമാക്കി കൊടുക്കുകയും പാപങ്ങൾ പൊറുത്തു കൊടുക്കകയും ചെയ്യുമാറാകട്ടെ, ആമീൻ.