Spread the love

മരണത്തിൽ പോലും സമൂഹത്തിന് മാതൃകയാവുകയാണ് കൊല്ലം റൂറൽ എഴുകോൺ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീനിവാസൻ പിള്ള (49).

കഴിഞ്ഞ ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാനായി ഇറങ്ങിയപ്പോൾ സ്റ്റേഷൻ പടിക്കെട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി വരികയായിരുന്നു. ഇന്ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്നാണ് ബന്ധുക്കളുടെ താൽപര്യപ്രകാരം മൂന്നു പേർക്ക് ജീവൻ നിലനിർത്തുന്നതിനായി അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനം എടുത്തത്. അദ്ദേഹത്തിന്റെ വൃക്കകളും കോർണിയയും മൂന്നുപേർക്ക് ഉപകാരപ്പെടും. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ പെടുത്തിയാണ് അവയവദാനത്തിന് നടപടികൾ സ്വീകരിച്ചത്.

കുണ്ടറ പെരുമ്പുഴ അറ്റോർണ്മെന്റ് ഹോസ്പിറ്റലിന് സമീപം ശ്രീമതി വിലാസത്തിലാണ് ശ്രീനിവാസൻപിള്ള താമസിച്ചിരുന്നത്.

ഭാര്യ പ്രീത തിരുവനന്തപുരം പ്ലാനിങ് ബോർഡ് ജീവനക്കാരിയാണ്. മൂത്ത മകൾ ശ്രീലക്ഷ്മി ശാസ്താംകോട്ട ഡി ബി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയും ഇളയമകൾ ഗായത്രി കുടിക്കോട് ഗുരുദേവ സെൻട്രൽ സ്കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയുമാണ് .

Leave a Reply