Spread the love
ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് കൊച്ചിയിൽ വിതരണം ചെയ്തു

സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പേർക് പുരസ്കാരങ്ങൾ സമ്മാനിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടാമത് നഴ്സിങ് എക്സലൻസ് അവാർഡ് വിതരണം കൊച്ചിയിൽ നടന്നു. ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങ് ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. നഴ്സിംഗ് എക്സലൻസ് അവാർഡ് മനോഹരമായ ആശയമാണെന്നും എല്ലാ മാധ്യമങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിധി നിർണയത്തിലേക്കെത്തിയ 648 നാമനി‍ദ്ദേശങ്ങളിൽ നിന്ന് ആരോഗ്യവിദഗ്ധൻ ഡോ. രാജീവ് സദാനന്ദന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി തെരഞ്ഞെടുത്തവർക്കാണ് അവാർഡ് സമ്മാനിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയത് കോഴിക്കോട്ടെ കാത്ത് ലാബ് സജ്ജമാക്കുന്നതിൽ മുന്നിൽഗീത പിയാണ്. ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് നൽകുന്ന റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അക്കാദമിക് റെക്കോർഡ്, മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവം, നഴ്സിങ് രംഗത്ത് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറായ രാജി രഘുനാഥാണ്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാംസ്, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം.

ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറായ ലിന്‍സി ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്ഹായായി. പൊതുജനങ്ങൾക്കുള്ള സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് മുള്ളൂർക്ക് എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആയ അമ്പിളി തങ്കപ്പനാണ്. മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് സുദർശ കെയാണ്. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്.

Leave a Reply