Spread the love

ഒരുകാലത്ത് ആസിഫ് അലിയോളം പഴികേട്ട മറ്റൊരു മലയാള നടനില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് ചില വിജയങ്ങൾ സംഭവിക്കുമെങ്കിലും തുടരെത്തുടരെയുള്ള വീഴ്ചകൾ ആയിരുന്നു ആസിഫലിയുടെ സിനിമ ചരിത്രം. സ്ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകൾ നേരിട്ടുള്ള നടൻ. സമപ്രായക്കാരായ അഭിനേതാക്കൾ വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ ‘ ഇനിയെങ്കിലും നന്നായി അഭിനയിച്ചു കൂടെ എന്ന’ കൂട്ട കുറ്റപ്പെടുത്തലുകൾ കേട്ട നടനാണ് ഇപ്പോൾ ‘മലയാളത്തിലെ ഏറ്റവും ബാങ്ക് ആയ നടൻ’ എന്ന വിശേഷണം തന്റെ അധ്വാനത്തിലൂടെയും തിരിച്ചുവരവിലൂടെയും നേടിയെടുത്തിരിക്കുന്നത്.

തലവൻ, കിണ്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ പുതുവത്സരത്തിലെ ആദ്യ ചിത്രമായ ജേക്ക ചിത്രവും വൻ ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ രേഖ ചിത്രത്തിലെ തന്റെ സഹതാരമായ സുലേഖ എന്ന വീട്ടമ്മയെ ആശ്വസിപ്പിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാ​ഗം എഡിറ്റിൽ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു.

Leave a Reply