ആസിഫ് അലി നായകനായി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന സർക്കീട്ട് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പൂർണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിൽ ദിവ്യ പ്രഭ ആണ് നായിക. ദീപക് പറമ്പോൽ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകൾ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്ട് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, ഗാനങ്ങൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ,
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും.സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.
അജിത് വിനായക ഫിലിംസ്ചി ത്രം തിയേറ്രറിൽ എത്തിക്കും.