Spread the love

സമീപകാലത്ത് മലയാളികൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു നടനാണ് ആസിഫ് അലി. ഇടവേളകളിൽ ഹിറ്റുകൾ നൽകുമെങ്കിലും സിനിമയുടെ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും ആസിഫിന് അബദ്ധങ്ങൾ പറ്റാറുണ്ട്. അപ്പോഴും തന്റെ അഭിനയ പാടവത്തിലൂടെയും വ്യത്യസ്ത വ്യക്തിത്വത്തിലൂടെയും ആസിഫ് മലയാളികൾക്കിടയിൽ വലിയ ആരാധക പിന്തുണ ഉറപ്പിച്ചിരുന്നു.

 ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ലെവൽ ക്രോസുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആസിഫ്. ആസിഫിന് പുറമേ അമല പോൾ, ഷറഫുദ്ദീൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു ഗെറ്റപ്പുമായാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. കറപിടിച്ച പുഴുപ്പല്ലുള്ള ആസിഫിന്റെ ക്യാരക്ടർ പോസ്റ്റേഴ്സ് ഇതിനോടകം ശ്രദ്ധേയമായിട്ടുമുണ്ട്. 

 ലെവൽ ക്രോസ്സിലെ കഥാപാത്രത്തിനായി മൂന്നുനാലു ഗെറ്റപ്പുകൾ ട്രൈ ചെയ്തിരുന്നു. ചിത്രത്തിലെ  ലുക്കിൽ ആസിഫലിയുടെ പല്ലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത് അദ്ദേഹം ഡിസൈൻ ചെയ്ത പല്ലുകളാണ് ആസിഫ് ഉടനീളം ധരിച്ചിരിക്കുന്നത്.  സ്വയം ഫിക്സ് ചെയ്യാൻ കഴിയുന്ന പല്ലുകളാണിവ. കൂടുതൽ സ്വാഭാവികത തോന്നാൻ വേണ്ടി ഇത് വച്ചിരുന്ന സമയത്ത് നാലുമാസത്തോളം പല്ല് വൃത്തിയാക്കിയിരുന്നില്ലെന്നും ആസിഫ് പറയുന്നു.

 സത്യത്തിൽ താനാ പല്ല് കൊണ്ടുനടക്കുകയായിരുന്നു എന്നും ഷൂട്ട് കഴിഞ്ഞാൽ ആ പല്ലും കൊണ്ട് വീട്ടിൽ  വരരുതെന്ന് ഭാര്യ പ്രത്യേകം പറയുമായിരുന്നുഎന്നും  ചിത്രത്തെക്കുറിച്ചുള്ള അഭിമുഖത്തിൽ രസകരമായി ആസിഫലി പറഞ്ഞു. പലപ്പോഴും പല്ലു വെച്ചിരിക്കുന്ന കാര്യം മറന്നു പോകും എന്നും ആസിഫ് കൂട്ടിച്ചേർത്തു.

Leave a Reply