പ്രായത്തിന്റെ ക്ലോക്കിൽ സമയം പിന്നോട്ട് കറങ്ങുന്ന രണ്ടു താരങ്ങളാണ് മലയാളത്തിന്റെ മമ്മൂക്കയും മഞ്ജു വാര്യറും. കാലത്തിനൊത്ത അല്ലെങ്കിൽ കാലത്തിനു മുന്നേ പോകുന്ന സ്റ്റൈലും ആറ്റിറ്റ്യൂഡും ആണ് രണ്ടുപേരുടെയും പ്രത്യേകത. മമ്മൂക്ക ഉരക്കുംതോറും മാറ്റുകൂടുന്ന സ്വർണ്ണം ആണെങ്കിൽ മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ ഏതൊരു നടിക്കും നടനും നൽകുന്നതിലും കൂടുതൽ പ്രേക്ഷകർ വരവേൽപ്പ് ലഭിച്ച കലാകാരിയായിരുന്നു മഞ്ജുവാര്യർ.
വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളും പല പല ഉയർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളും ആണ് താരത്തെ തേടിയെത്തിയിരുന്നത്. ഏറ്റവും ഒടുവിൽ താരം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി വേട്ടയനിൽ വരെ അഭിനയിച്ചു. മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നിലനിർത്തുന്ന മഞ്ജു പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പർസ്റ്റാർ തന്നെയാണ്. ഇപ്പോഴിതാ ഒരു അവാർഡ് വേദിയിൽ ‘ ഇത്ര വർഷം പിന്നിടുമ്പോഴും എങ്ങനെയാണ് ഇങ്ങനെ പഴയത് പോലെ തന്നെയിരിക്കാൻ സാധിക്കുന്നത് എന്നും എന്ത് ഡയറ്റ് ആണ് ഫോളോ ചെയ്യുന്നതെ’ന്നുമുള്ള ചോദ്യവും ഇതിന് താരം നൽകിയ ഉത്തരവുമാണ് ശ്രദ്ധേയമാകുന്നത്.
“എനിക്ക് അങ്ങനെ ഒരു സ്ട്രിക്ട് ആയ ഡയറ്റ് ഒന്നും ഇല്ല. എന്റെ ആരോഗ്യത്തെ പറ്റി എനിക്കൊരു ശ്രദ്ധ ഉണ്ട്. അതിപ്പോഴത്തെ ടൈം പീരിഡിൽ ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഒരു ശ്രദ്ധ ഉണ്ടെന്നേയുള്ളു. പക്ഷെ ഒരു കാര്യം ഞാൻ ഇപ്പോൾ പറയാം. ഞാൻ അടുത്ത് ഇടപെടുന്ന ആളുകളിൽ നിന്നും എനിക്ക് ഒരുപാട് പ്രചോദനം ലഭിച്ചിട്ടുണ്ട്. ഞാൻ അഭിനയിച്ചിട്ടുള്ള സിനിമകളിലെ ഡയറക്ടർമാരായാലും അഭിനേതാക്കൾ ആണെങ്കിലും അതിലൊക്കെ ശ്രദ്ധ ഉള്ള ആൾക്കാരാണ്” മഞ്ജു പറയുന്നു.
‘കൂടെ വർക്ക് ചെയ്തവരിൽ കോമൺ ആയിട്ടുള്ള വിഷയം ഗുഡ് ഹെൽത്ത് ആണ്. നമ്മുടെ ശരീരം നല്ലപോലെ ഹെൽത്തി ആയി വെക്കേണ്ടത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത് നമ്മളെ സ്‌ക്രീനിൽ നന്നായി കാണാൻ വേണ്ടി മാത്രമല്ല. നമ്മുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്നാലെ പോകാൻ വേണ്ടി കൂടിയാണ്. അതിനൊരു എനർജി വേണം. ആ എനർജി വേണമെങ്കിൽ നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം. അല്ലെങ്കിലും നമ്മുടെ ആരോഗ്യം നോക്കാൻ നമ്മളല്ലേയുള്ളൂ.
നമുക്ക് നല്ല ആരോഗ്യവും നല്ല സമാധാനവും വേണം. മറ്റുള്ളവർക്ക് നമ്മൾ കാരണം ദോഷം ഒന്നും വരാതെ ഇരിക്കുന്നതാണ് ഈ ലോകത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തായ കാര്യം. ഏത് രീതിയിൽ നിന്നാണ് എങ്കിലും മറ്റുള്ളവരെ ദ്രോഹിക്കരുത്” എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.









