Spread the love

പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ആരാധക പിന്തുണയുള്ള നടനാണ് അല്ലു അർജുൻ. തെന്നിന്ത്യയിലുള്ള അല്ലു അർജുൻ ജനപ്രിയത പകരം വയ്ക്കാൻ ഇല്ലാത്തതാണ്. മലയാളികൾക്ക് ആകട്ടെ അന്യഭാഷ നടി നടന്മാരെ സ്വന്തം എന്ന പോലെ അംഗീകരിക്കാൻ വലിയ പാടാണ്. എന്നാൽ അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. അല്ലു അർജുൻ പലപ്പോഴും മലയാളികളുടെ ഹീറോ പോലെയാണ് ഇവിടെ വന്ന് വിജയങ്ങൾ വരാറ്. ഇത്തരത്തിൽ താരത്തിനും തിരിച്ച് കേരളത്തോട് മലയാളത്തോട് വലിയ സ്നേഹമുണ്ട്. കഴിഞ്ഞദിവസം പുഷ്പ ടൂവിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ താരം മലയാളികളോടുള്ള തന്റെ സ്നേഹത്തിന്റെ ഭാഗമായി പുഷ്പ 2വിൽ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും മലയാളികളോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചും പറഞ്ഞിരുന്നു.

ഇന്നലെ കൊച്ചിയിലെത്തിയ അല്ലു അര്‍ജുന് അതിഗംഭീര സ്വീകരണമാണ് അണിയറ പ്രവര്‍ത്തരും ആരാധകരും ഒരുക്കിയത്. ചടങ്ങിൽ മലയാളികള്‍ക്ക് നന്ദി പറഞ്ഞ അല്ലു പുഷ്പയില്‍ മലയാളികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന ഒരു സര്‍പ്രൈസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ അറിയിച്ചിരിക്കുന്നത്. ഇത് കേരളത്തിലുള്ള സിനിമാപ്രേമികളോടുള്ള തന്റെ അകമഴിഞ്ഞ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയതാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

‘ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും എന്നുമാണ് അല്ലു പറഞ്ഞത്.

Leave a Reply