
മദ്രസ’ എന്ന വാക്ക് ഇല്ലാതാകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ‘ഈ വാക്ക് (മദ്രസ) നിലനില്‍ക്കുന്നതുവരെ, കുട്ടികള്‍ക്ക് ഡോക്ടറോ എഞ്ചിനീയര്‍മാരോ ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. മദ്രസകളില്‍ പഠിച്ചാല്‍ അവര്‍ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞാല്‍, അവര്‍ തന്നെ പോകാന്‍ വിസമ്മതിക്കും. നിങ്ങളുടെ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുക, പക്ഷേ അത് വീട്ടില്‍ തന്നെയാകണം. കുട്ടികളെ മദ്രസകളില്‍ പ്രവേശിപ്പിക്കുന്നത് അവരുടെ മനുഷ്യാവകാശ ലംഘനമാണ്’. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സ്‌കൂളുകളില്‍ സാധാരണ വിദ്യാഭ്യാസം വേണം. മതഗ്രന്ഥങ്ങള്‍ വീട്ടില്‍ പഠിപ്പിക്കാം. കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പ്രൊഫസറുകളും ശാസ്ത്രജ്ഞരും ആകാന്‍ വേണ്ടിയാകണം സ്‌കൂളുകളില്‍ പഠിക്കേണ്ടതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ അസം തീരുമാനിച്ചിരുന്നു.