Spread the love

കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.

അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയെ തുടർന്ന് ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply