നിയമസഭ കൈയാങ്കളി കേസിൽ ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കേസിലെ മൂന്നാം പ്രതിയായ ജയരാജന് തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും. ബാർക്കോഴ കേസിൽ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിഷ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.