കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന് അനുശോചനം അർപ്പിച്ച് സഭ അന്നേക്ക് പിരിയും. ഫെബ്രുവരി 22,23,24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ച സഭയിൽ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
മാർച്ച് 11-നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ധനബജറ്റ് അവതരിപ്പിക്കുന്നത്. 14,15,16 തീയതികളിൽ ബജറ്റിലുള്ള പൊതുചർച്ച സഭയിൽ നടക്കും. വോട്ട് ഓൺ അക്കൗണ്ട് 22-നാണ്. നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 23-ന് സഭ പിരിയും. കൊവിഡ് കാലത്തും രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും ആകെ പാർലമെൻ്റ ദിനങ്ങളേക്കാൾ ഒരു ദിവസം അധികം കേരള നിയമസഭ ചേർന്നിട്ടുണ്ട് സ്പീക്കർ എംബി രാജേഷ് പറഞ്ഞു.