തിരുവനന്തപുരം: എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചിരിക്കുന്നതിനാല്‍ പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. സഭാംഗങ്ങളായ എഎന്‍ ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്ന് നിയമസഭാ സെക്രട്ടറി എഎം ബഷീര്‍ അറിയിച്ചു.
എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച ഒഴിവിലേക്ക് പാര്‍ട്ടി എംബി രാജേഷിനെ തീരുമാനിച്ചു. ഇതോടെ സ്പീക്കര്‍ പദവി രാജേഷ് രാജിവയ്ക്കുകയായിരുന്നു.