മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനല്‍ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.
താന്‍ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന വിശേഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം അശ്വതി പങ്കുവെച്ചത്. നിറവയറോടെ അതി സുന്ദരിയായിട്ടാണ് അശ്വതി ചിത്രത്തിലുള്ളത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ അശ്വതി പങ്കുവെച്ച ചിത്രത്തിന് ഒരാള്‍ ബോഡി ഷെയ്മിങ് നടത്തിയാണ് കമന്റിട്ടത്. ഇതിന് നടി തന്നെ മറുപടി നല്‍കുകയും ചെയ്തു. ശ്വാസം വലിച്ചു പിടിച്ചത് നന്നായി. അല്ലെങ്കില്‍ ഉരലാണെന്ന് ധരിച്ചേനെ.. എന്നാണ് ബഷീര്‍ കൈപടത്ത് എന്നയാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി അത്രേം പറഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നുന്നില്ലേ.. സേട്ടന്‍ ചെല്ല് എന്നായിരുന്നു അശ്വതിയുടെ മറുപടി.
പിന്നീട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഒരു കുറിപ്പും അശ്വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ അത് ഇഷ്ടപ്പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നവര്‍ക്കും ! നിങ്ങള്‍ക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.അശ്വതി കുറിച്ചു.