Spread the love
കൊപ്പം-മുളയങ്കാവില്‍ അനുജൻ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ച് കൊന്നു

കൊപ്പം: കൊപ്പം – മുളയങ്കാവില്‍ അനുജന്‍ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ച് കൊന്നു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനുജൻ സക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനുജൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ഇന്നു പുലർച്ചെ അഞ്ചു മണിക്കാണ് മരണപ്പെട്ടത്.

കൊപ്പം പോലീസ് സക്കീറിനെ കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply