വിവാദങ്ങളുടെ നടുവിലാണ് നടൻ ബാല. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും ഒപ്പം മകളുടെ പേരിൽ നൽകിയ ഇൻഷുറൻസ് പിൻവലിച്ചു എന്നും കാട്ടിയും ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അമൃത താരത്തിനെതിരെ നിയമപരമായും നീങ്ങിയിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയതോടെ കാര്യങ്ങൾ ബാലയ്‌ക്കെതിരാവുകയായിരുന്നു. ബാല തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നും ആയിരുന്നു എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലുകൾ. കൂടാതെ നടന്റെ കരൾമാറ്റ ശാസ്ത്രക്രിയയിലും ഇക്കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിൽ എലിസബത്ത് സംശയവും പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ബാലയ്ക്കൊപ്പം ജീവിക്കുന്ന സമയത്ത് താൻ മനസ്സിലാക്കിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയും ഇപ്പോഴത്തെ ഭാര്യ കോകിലയുമായി നടന് അന്നേ ബന്ധമുണ്ടായിരുന്നു എന്നും വ്യക്തമാക്കി വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് എലിസബത്ത്.
ബാലയുടെ പല കോളുകളും മെസേജുകളും സംശയാസ്പദമായിരുന്നുവെന്നും അവ കണ്ടിട്ട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെയാണ് മറുപടിയായി പറഞ്ഞത്. സ്ത്രീകള്‍ക്കെല്ലാം വട്ടാണെന്ന് അയാള്‍ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാന്‍ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. ആ കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടുവെന്നും എലിസബത്ത് പറയുന്നു.
ഭ്രാന്താണെന്നു പറഞ്ഞ് തന്നെ ഇറക്കിവിട്ടിരുന്നുവെന്നും എലിസബത്ത് പറയുന്നു. അപ്പോൾ ഞാൻ കുന്നംകുളത്ത് ആണ്. രാത്രി മൂന്ന് മണിക്ക് ഇയാളുടെ ഫോൺ കോൾ. ‘ചോര ഛർദിച്ച് കിടക്കുകയാണ്, നീ വന്നില്ലെങ്കിൽ ഞാൻ മരിക്കും, കാത്തിരിക്കും’ എന്നൊക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മനസ്സിലായത്, ഇയാള്‍ ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു. എങ്ങാനും ചത്തുപോയാൽ തലയിലാകുമെന്നു കരുതി ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല, എന്നിട്ടും ഞാൻ പോയി അയാളെ ശുശ്രൂഷിച്ചു.
ഒരു പണിക്കാരിയെയാണ് അയാൾക്കു വേണ്ടിയിരുന്നത്. പണിക്കാരിയുടെ കൂലിയെങ്കിലും തരാമായിരുന്നു, ഭാര്യ ഫ്രീ കോസ്റ്റ് ആണല്ലോ, എന്തു തെണ്ടിത്തരവും ചെയ്യാമെന്നും എലിസബത്ത് 41 മിനിറ്റിലേറെയുള്ള വിഡിയോയില്‍ പറയുന്നു.