Spread the love

തിരുവനന്തപുരം: സോളർ പീഡനക്കേസിൽ അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അതിജീവിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. അതിജീവിത ജയിലിൽ നിന്നും കോടതിയിൽ കൊടുക്കാൻ നൽകിയത് പരാതിയുടെ ഡ്രാഫ്റ്റ് ആണ്. ആ ഡ്രാഫ്റ്റ് ബാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് വാർത്താസമ്മേളനം നടത്തിയത്. ശരണ്യ മനോജ് ആണ് നേതാക്കളുടെ പേര് എഴുതിച്ചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജോസ്.കെ.മാണിയുടെയും പേര് ചേർത്തുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

Leave a Reply