Spread the love

തൃശൂർ∙ അതിരപ്പിള്ളിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന വത്സയെ കൊലപ്പെടുത്തിയത്.
ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കേരളത്തിൽ കാട്ടാനക്കലി ഒരു ജീവൻ കൂടി എടുത്തത്.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് ഒരു കർഷകനും കൊല്ലപ്പെട്ടിരുന്നു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് ആക്രമിച്ചു കൊന്നത്.

Leave a Reply