സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ നടന്റെ മുൻകൂർ ജാമ്യ തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി അതിജീവിത രംഗത്ത്. ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങൾ എന്താണോ നൽകുന്നത് അത് തിരിച്ചു കിട്ടുമെന്ന് അതിജീവിത ഫേസ്ബുക്കിൽ കുറിച്ചു.
സിദ്ദിഖിന്റെ അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കുന്നതായും വിവിധ വിമാനത്താവളങ്ങളിൽ പുറ പുറപ്പെടുവിച്ചതായും വാർത്ത വന്നിരുന്നു. ജാമ്യം നൽകാത്തതിൽ സന്തോഷമുണ്ടെന്നും കേസ് നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.