ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി കലാശപ്പോരാട്ടം. 2–ാം പാദ സെമിയിൽ കരുത്തരായ എടികെ മോഹൻ ബഗാനെതിരെ 1–0നു തോൽവി വഴങ്ങിയെങ്കിലും ആദ്യ പാദ സെമിയിലെ 3–1 ജയത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ഹൈദരാബാദ് എഫ്സിയുടെ ഫൈനൽ പ്രവേശം. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോൾ സ്കോറർ.
ഇരു പാദങ്ങളും അവസാനിച്ചപ്പോൾ 3–2 ലീഡ് നിലയോടെ ഹൈദരാബാദ് 20ന് ഫറ്റോർഡയില്‍ നടക്കുന്ന ഫൈനലിലേക്കു മാർച്ചു ചെയ്തു. 2–ാം പാദ സെമിയിൽ ഉശിരൻ പോരാട്ടംതന്നെ പുറത്തെടുത്തിട്ടും, ജയിച്ചിട്ടും നിരാശയോടെ എടികെ ബഗാൻ പുറത്തേക്കും.