അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു. പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിന്റെ മുഖമായി അദ്ദേഹം മലയാളികള്‍ക്ക് അതിവേഗം പരിചിതനായി. എന്നാല്‍ വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ച അദ്ദേഹത്തെ ജയിലിലാക്കി. വിവിധ ബാങ്കുകളില്‍ നിന്നായി 55 കോടിയിലേറെ ദിര്‍ഹമാണ് വായ്പയായി എടുത്തിരുന്നത്. 2015 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാമചന്ദ്രനെ ദുബായ് കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്ത് ഒരു തിരിച്ചുവരവിനുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മടക്കം.