രാജ്യത്ത് എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ഇന്‍റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ ബാങ്ക് അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.2014 ലാണ് ഇതിന് മുമ്പ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം റിസര്‍വ് ബാങ്ക് മുഖവിലക്കെടുക്കുകയായിരുന്നു. ഇന്‍റര്‍ചേഞ്ച് ചാര്‍ജ് 15 ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ് അനുമതി.
എ.ടി.എം കാര്‍ഡ് നല്‍കുന്ന ബാങ്ക് എ.ടി.എം സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്ന ചാര്‍ജാണിത്. ഉപയോക്താക്കള്‍ ഇതരബാങ്കിന്‍റെ എ.ടി.എം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്ബോഴാണ് ഈ ചാര്‍ജ് ബാങ്കുകള്‍ എ.ടി.എം പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായും വര്‍ധിപ്പിക്കും