Spread the love
ശ്രീനിവാസൻ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം

ശ്രീനിവാസൻ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം. പ്രതിയുടെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു. പ്രതി കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പാലക്കാട് മുണ്ടൂർ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബർ അലി, അബ്ബാസ് എന്നിവരും ശ്രീനിവാസൻ വധകേസിൽ അറസ്റ്റിൽ ആയി. പിടിയിലായ പ്രതികളുടെ എണ്ണം 16 ആയി.

Leave a Reply