പാലക്കാട് അട്ടപ്പാടി പുതൂര്‍ കുളളാട് കഞ്ചാവ് ചെടികള്‍ തീയിട്ട് നശിപ്പിച്ചു.
മേലെ കുള്ളാട് ഭാഗത്ത് നിന്ന് മൂന്ന് പ്‌ളോട്ടുകളില്‍ നിന്നായി ഒന്നു മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള 452 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
പുതൂര്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സിഎം മൊഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.