അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്നായിരുന്നു ആവശ്യം. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ ഹർജി വിചാരണക്കോടതി രണ്ടുദിവസം മുൻപ് തള്ളിയിരുന്നു. സക്ഷികൾ കൂറുമാറിയതിനെ തുടർന്നാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. സാക്ഷികളെ കൂറുമാറ്റുന്നതിൽ പ്രതിഭാഗം വിജയിച്ചെന്നും ഇതേ പ്രോസിക്യൂട്ടർ വാദിച്ചാൽ തങ്ങൾ കേസിൽ തോറ്റുപോകുമെന്നും മധുവിന്റെ അമ്മ മല്ലി പറയുന്നു. അസി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനെ ഈ പദവിയിൽ നിയമിക്കണമെന് അവർ ആവശ്യപ്പെട്ടു.