Spread the love

കൊടുങ്ങല്ലൂർ : മേത്തല അഞ്ചപ്പാലത്ത് ആമയെ കൊന്നു കറിവയ്ക്കാൻ ശ്രമിച്ചകേസിൽ അഞ്ചു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മേത്തല സ്വദേശികളായ ചിത്തിര വളവ് ഓലക്കോട് ഷമീർ (41), തിരുവഞ്ചിക്കുളം കൈപ്പറമ്പിൽ രാധാകൃഷ്ണൻ (51),ചിത്തിരവളവ് അപ്പച്ചാത്ത് മുരുകൻ (54), ചിത്തിര വളവ് കുറ്റിപ്പുഴ റസൽ (39), കേരളേശ്വരപുരം മുല്ലേഴത്ത് എം.എസ്.സിബീഷ് (43) എന്നിവരെ ആണ് വനം വകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി മൊബൈൽ പാർട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിനു സമീപം മുല്ലേഴത്ത് ഷൺമുഖന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണു ആമ ഇറച്ചി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ പിടികൂടിയത്

ഇതിൽ സംരക്ഷിത ഇനത്തിൽപ്പെട്ട വെള്ള ആമയും ഉൾപ്പെട്ടിരുന്നു. ഇവയെ കറിവയ്ക്കാനുള്ള ശ്രമമായിരുന്നു. വനം വകുപ്പ് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ആമയെ വെട്ടി നുറുക്കി കഷണങ്ങളാക്കിയിരുന്നു. സംരക്ഷിത ഇനത്തിൽ പെട്ട ആമയാണെന്നു ഫോറസ്റ്റ് വെറ്ററിനറി സർജൻ പരിശോധിച്ചു സ്ഥിരീകരിച്ചതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. വീട്ടുടമ മുല്ലേഴത്ത് ഷൺമുഖനെ (74)ഒന്നാം പ്രതിയാക്കി കേസെടുത്തെങ്കിലും പ്രായാധിക്യവും ആരോഗ്യ സ്ഥിതി മോശമായതിനാലും അറസ്റ്റ് ചെയ്തിട്ടില്ല. മറ്റു പ്രതികളെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിമജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.

Leave a Reply