
തിരുനാവായയിൽ കെ റെയിൽ കുറ്റികൾ വീണ്ടും ഇറക്കാൻ ശ്രമം. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ കുറ്റികൾ നാട്ടുകാർ തിരിച്ചു വാഹനത്തിൽ കയറ്റി. അതേസമയം സൂക്ഷിക്കാനായാണ് കുറ്റികൾ കൊണ്ടുവന്നതെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും കുറ്റികൾ ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കെ റെയിൽ കുറ്റികൾ റെയിൽവേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇറക്കിയ കുറ്റികൾ വാഹനത്തേക്ക് തിരിച്ചു കയറ്റി.